Advertisement

പല്ലുകൾ പരിപാലിക്കാം; അമിതമായി തണുപ്പുള്ളതും ചൂടുള്ളതും കഴിക്കും മുമ്പേ ശ്രദ്ധിക്കുക

April 8, 2022
Google News 2 minutes Read

ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്. വേനല്‍ക്കാലത്ത് നാം പലപ്പോഴും തണുത്ത പാനീയങ്ങളെയും ഐസ്‌ക്രീം പോലുള്ള തണുപ്പുള്ള വിഭവങ്ങളെയും ആശ്രയിക്കാറുണ്ട്.

കാലാവസ്ഥയ്ക്കും അഭിരുചിക്കുമെല്ലാം അനുസരിച്ചാണ് ഇത്തരത്തില്‍ കഴിക്കാനുള്ള വിഭവങ്ങള്‍ നാം തെരഞ്ഞെടുക്കാറ്. എന്നാല്‍ അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കും മുമ്പ് പല്ലിന്റെ ആരോഗ്യത്തെ കുറിച്ച് കൂടി കാര്യമായി ചിന്തിക്കേണ്ടതുണ്ട്.

അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുമ്പോൾ പല്ലിന്റെ പുറമെയുള്ള പാളിയായ ഇനാമലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

വായ ശുചിയായി സൂക്ഷിക്കാത്തത്, പല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍, മോണരോഗങ്ങള്‍ എല്ലാം പല്ലിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കാം. എന്നാല്‍ ഭക്ഷണപാനീയങ്ങള്‍ മൂലം പല്ല് ക്ഷയിച്ചുപോകുന്ന അവസ്ഥകളാണ് അധികവും. ‘ഇനാമല്‍’ എന്ന ആവരണത്തിന്‍റെ ആരോഗ്യത്തിനും അതുവഴി പല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • തണുത്ത പാനീയങ്ങള്‍: ഫ്രിഡ്ജില്‍ വച്ച് നല്ലതുപോലെ തണുപ്പിച്ചെടുത്ത പാനീയങ്ങള്‍ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ഉപേക്ഷിക്കുക. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാനും, പല്ലില്‍ പോട് ഉണ്ടാകാനും മോണരോഗം അടക്കമുള്ള രോഗങ്ങള്‍ പിടിപെടാനുമെല്ലാം സാധ്യതയുണ്ട്.
  • അമിതമായി ചൂടുള്ള പാനീയങ്ങള്‍: പൊതുവില്‍ ‘സെന്‍സിറ്റീവ്’ ആയ പല്ലുകളുള്ളവരാണെങ്കില്‍ അവര്‍ക്ക് അമിതമായി ചൂടുള്ള പാനീയങ്ങള്‍ പ്രശ്നങ്ങൾ ഉണ്ടാക്കും. കടുത്ത വേദന അനുഭവപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം ഇത് കാരണമാകും.
  • മധുരം: മധുരപലഹാരങ്ങളെല്ലാം തന്നെ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മിഠായികള്‍, കേക്ക്, ബേക്കറികള്‍ പോലുള്ള പലഹാരങ്ങള്‍ പതിവായി കഴിക്കുന്നത് തീര്‍ച്ചയായും ‘സെന്‍സിറ്റീവ്’ പല്ലുകളുള്ളവരെ ബാധിക്കും. അതിനാല്‍ മധുരപലഹാരങ്ങളുടെ ഉപയോഗം എപ്പോഴും മിതപ്പെടുത്താൻ ശ്രദ്ധിക്കുക.
  • അസിഡിക് ഭക്ഷണം: ആസിഡ് അംശം കാര്യമായി അടങ്ങിയ ഭക്ഷണ-പാനീയങ്ങളും പരമാവധി മിതപ്പെടുത്തുക. കാരണം ഇവയും പല്ലിന് കാര്യമായ കേടുപാടുകളുണ്ടാക്കും. ഇനാമലിന് തന്നെയാണ് പ്രധാനമായും പ്രശ്‌നമുണ്ടാക്കുക. ശീതളപാനീയങ്ങളാണെങ്കിലും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക.

Story Highlights: Take Care Of Your Teeth Health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here