Advertisement

കൊച്ചിയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് 5 പേർക്ക് പരുക്ക്

April 9, 2022
1 minute Read
5 injured in landslide in Kochi

കൊച്ചി കരിമുഗളിൽ മണ്ണിടിച്ചിൽ. കാണിനാട് പീച്ചിങ്ങച്ചിറയിൽ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പതിനഞ്ചോളം തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ ഷെഡ്ഡ്‌ അടക്കം താഴേക്ക് വീഴുകയായിരുന്നു. 5 പേർക്ക് പരുക്കേറ്റു എന്നാണ് വിവരം. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. വലിയ ശബ്‌ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.

ഇവിടെ അപകടം പതിവാണെന്നും സമീപത്തെ മലയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതാണ് ഇതിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. മണ്ണ് നീക്കം തടഞ്ഞിട്ടും ഫലമുണ്ടായില്ല. പലതവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപം ഉണ്ട്.

Story Highlights: 5 injured in landslide at kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top