Advertisement

‘കമ്യൂണിസ്റ്റ് ഈസ് പവർഫുൾ എന്ന് പാട്രിക്ക്’; പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ അമേരിക്കൻ മാധ്യമ പ്രവർത്തകനും

April 9, 2022
2 minutes Read

കണ്ണൂരിൽ നടന്നുവരുന്ന സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ അമേരിക്കൻ മാധ്യമപ്രവർത്തകനും. ന്യൂജഴ്‌സി സ്വദേശിയായ പാട്രിക്കാ (29) ണ് കണ്ണൂരിലെത്തിയത്. അമേരിക്കയിലെ ഇടതു ലിബറൽ സംഘടനകളുമായും കമ്യൂണിസ്റ്റ് പാർട്ടിയുമായി ഏറെ ബന്ധം പുലർത്തുന്ന സാമ്രാജ്യത്വ വിരുദ്ധ ചേരിയിൽ നിൽക്കുന്ന മാധ്യമപ്രവർത്തകനാണ് പാട്രിക്ക്. അതുകൊണ്ടു തന്നെ കേരളത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ചു കൃത്യമായ ധാരണയും പാട്രിക്കിനുണ്ട്. (american journalist at party congress kannur)

ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ് പാട്രിക്കിന്. കേരളത്തിന്റെ ഭൂപ്രകൃതിയെയും ജനങ്ങളെയും ഇഷ്ടപ്പെടുന്ന പാട്രിക്കിന്റെ വിനോദസഞ്ചാര ലിസ്റ്റിൽ കേരളമെപ്പോഴും ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മാസം കൊച്ചി കാണാൻ അമേരിക്കിയിൽ നിന്നും വിമാനമിറങ്ങിയതാണ് പാട്രിക്ക്. അവിടെ എത്തിയപ്പോഴാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിനെ പറ്റി അറിയുന്നത്.

Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…

പിന്നെ ഒന്നും നോക്കിയില്ല നേരെ സമ്മേളന വേദിയിലെത്തി. പക്ഷെ പ്രതിനിധിയില്ലാത്തത് കൊണ്ട് സമ്മേളനവേദിയ്ക്ക് അകത്ത് പ്രവേശനം കിട്ടിയില്ല. പത്താം തീയതിയിലെ പൊതുസമ്മേളനവും കഴിഞ്ഞെ ഇനി മടക്കമുളളു. കേരളത്തിലെ ജനങ്ങൾക്ക് വലിയ സ്നേഹമാണ്. വലിയ നേതാക്കളെ ആരെയും കണ്ടില്ല. കമ്മ്യൂണിസ്റ്റുകാരനാണല്ലെങ്കിലും നാട്ടിൽ പാർട്ടിയിൽ അംഗമല്ല, പക്ഷേ പാർട്ടി പവർഫുള്ളാണെന്ന് പാട്രിക് പറഞ്ഞു.

നേതാക്കളുമായുള്ള അഭിമുഖങ്ങൾ, കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്നിവയൊക്കെയാണ് റിപ്പോർട്ടു ചെയ്തത്. ഒരു കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനം ഉത്സവം പോലെ ജനങ്ങൾ ആഘോഷിക്കുന്നത് ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ലെന്നാണ് പാട്രിക്ക് പറയുന്നത്. നിരവധി നേതാക്കളും പ്രവർത്തകരും വളൻഡിയർമാരുമായി സെൽഫിയെടുക്കുന്ന തിരക്കിലാണ് പാട്രിക്ക് തന്റെ വിശേഷങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചത്.

Story Highlights: american journalist at party congress kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top