ഇത് ഹൃദയം തൊടുന്ന കാഴ്ച; യുദ്ധഭൂമിയിൽ നഷ്ടപ്പെട്ട നായയുമായി വീണ്ടുമൊരു ഒത്തുചേരൽ…

പ്രകൃതി ദുരന്തങ്ങളിലും യുദ്ധമേഖലകളിലും സംഘർഷമേഖലയിലും പെട്ടുപോകുന്ന മനുഷ്യരെ പോലെത്തന്നെയാണ് നായ, പൂച്ച, മറ്റ് മൃഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ അവസ്ഥയും. രക്ഷനേടാൻ ഒരിടമില്ലാതെ ആ ഭൂമിയിൽ അവർ ഒറ്റപെട്ടുപോകും. ഈ അവസ്ഥയിൽ മനുഷ്യർ പലയിടങ്ങളിലേക്കായി പലായനം ചെയ്യുമെങ്കിലും ഗത്യന്തരമില്ലാതെ ഇവരുടെ അരുമകളെ ഉപേക്ഷിക്കേണ്ടി വരുന്ന കാഴ്ചകളും നമുക്ക് അറിയാം. യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും ഇത്തരം നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജീവനും കൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കേണ്ടി വന്നവരും നഷ്ടപ്പെട്ടവരെ കുറിച്ചുമെല്ലാം നിരവധി വാർത്തകൾ നമ്മൾ കണ്ടു. അതുപോലെയൊരു വാർത്തയാണ് ഇന്ന് ആളുകളുടെ കണ്ണ് നിറയ്ക്കുന്നത്.
റഷ്യൻ സൈന്യം അടുത്തിടെ ബോംബെറിഞ്ഞ തകർത്ത യുക്രൈനിലെ ബുച്ച നഗരത്തിൽ നിരന്തരമായ ആക്രമണത്തിനിടെ തന്റെ പ്രിയപ്പെട്ട നായയെ ഉടമയ്ക്ക് നഷ്ടപ്പെട്ടു. നായയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും യുദ്ധമേഖലയിൽ അത് പ്രയാസമായിരുന്നു. എന്നാൽ ഈ അടുത്ത് കീവിൽ വെച്ച് ഒരു റഷ്യൻ പട്ടാളക്കാരന് ഒരു നായയെ കിട്ടി. ഉടമയയെ കണ്ടുകിട്ടാത്തതിനാൽ ഈ നായയെ സൈനികർ ഒപ്പം കൂട്ടി. എന്നാൽ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് ഇപ്പോൾ ആളുകളിലേക്കെത്തിയത്. ഒടുവിൽ തെന്റെ ഉടമയുമായി ഒത്തുചേർന്നിരിക്കുകയാണ് ഈ നായ.
Read Also : നൽകിയത് തെറ്റായ മേൽവിലാസം, ഡെലിവറി ബോയിയ്ക്ക് ഭക്ഷണം സമ്മാനമായി നൽകി; ഇത് ഹൃദയം തൊട്ടൊരു പ്രതികരണം…
ഒരു സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ലോട്ടിലാണ് അവർ ആ സംഗമം ഒരുക്കിയത്. ഹസ്കിയുമായി ഉടമ ഒത്തുചേരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സന്തോഷവും സമാധാനവും നഷ്ടപെട്ട യുദ്ധഭൂമിയിൽ നിന്ന് ഹൃദയം തൊടുന്ന നിരവധി വാർത്തകളാണ് വരുന്നത്.
Story Highlights: dog reunites with owner days days after being stuckin bucha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here