കെ വി തോമസിനെതിരെ നടപടി വേണം; സോണിയക്ക് സുധാകരൻ്റെ കത്ത്

സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി. കെ സുധാകരന്‍ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്ത് നൽകി. കെ വി തോമസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണ്. കർശന നടപടിയെടുക്കണമെന്നും കെ സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
പാർട്ടി വിലക്ക് ലംഘിച്ചാണ് കെ വി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുത്തത്. ഇത് ആസൂത്രിത നീക്കത്തിന് ഭാഗമാണെന്നും സുധാകരൻ കത്തിൽ ആരോപിക്കുന്നു. കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നും ഇത് പാർട്ടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും കെപിസിസി പ്രസിഡന്റ് പറയുന്നു.
സെമിനാറിന് രണ്ട് ദിവസം മുമ്പും താനും മറ്റ് മുതിർന്ന നേതാക്കളും അദ്ദേഹത്തോട് പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കെ വി തോമസ് മുഖവിലയ്‌ക്കെടുത്തില്ല. കഴിഞ്ഞ ഒരു വർഷമായി സിപിഐഎം നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടെന്നും പങ്കെടുക്കാനുള്ള തീരുമാനം മുൻകൂട്ടിയുള്ളതാണെന്ന് മനസിലായതായും സുധാകരൻ കത്തിൽ വ്യക്തമാക്കുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.
Story Highlights: kpcc demands action against-kv thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here