നയിക്കാൻ യുവ രക്തം; അമരീന്ദർ സിംഗ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം പാർട്ടി മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തിരിച്ചുവരവിന്റെ ഭാഗമായി അമരീന്ദർ സിംഗ് ബ്രാറിനെ പഞ്ചാബ് അധ്യക്ഷനായി കോൺഗ്രസ് നിയമിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്നു രാജ ബ്രാർ.
രാജ ബ്രാറിനെ കൂടാതെ പ്രതാപ് സിംഗ് ബജ്‌വയെ സംസ്ഥാന പ്രതിപക്ഷ നേതാവായി പാർട്ടി ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതിന് പുറമെ ഭരത് ഭൂഷൺ ആഷുവിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. നേരത്തെ നിയമസഭാ തോൽവിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത്സിംഗ് സിദ്ദുവിനെ മാറ്റിയിരുന്നു.
Story Highlights: punjab congress has new president amarinder singh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here