Advertisement

എ.വിജയരാഘവന്‍ സിപിഐഎം പിബിയിലേക്ക്

April 10, 2022
1 minute Read

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോയിലേക്കെന്ന് സൂചന. പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും ഇടംപിടിച്ചേക്കും. പി.സതിദേവി, സി.എസ്. സുജാത എന്നിവരും കേന്ദ്ര കമ്മിറ്റിയിലെത്തും.
75 വയസ് എന്ന പ്രായപരിധി കര്‍ശനമാകുന്നതിനാല്‍ എസ്.രാമചന്ദ്രന്‍ പിള്ളയും ബിമന്‍ ബോസും ഹന്നന്‍ മൊള്ളയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകും. എളമരം കരീം, കിസാന്‍ സഭ നേതാവ് അശോക് ദാവ്ലെ, ബംഗാളില്‍ നിന്ന് ശ്രീദിപ് ഭട്ടാചാര്യ, സുജന്‍ ചക്രബര്‍ത്തി, ജമ്മുകശ്മീരില്‍ നിന്ന് മുഹമ്മദ് യുസുഫ് തരിഗാമി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ദലിത് പ്രാതിനിധ്യം പരിഗണിക്കപ്പെട്ടാല്‍ എ.കെ.ബാലനോ, കെ.രാധാകൃഷ്ണനോ, രാമചന്ദ്ര ദോമിനോ പൊളിറ്റ് ബ്യൂറോ അംഗമാകാനാകും. കേരള കേന്ദ്രകമ്മറ്റി അംഗങ്ങളില്‍ വൈക്കം വിശ്വനും പി.കരുണാകരനും ഒഴിയും. പകരം കെ.എന്‍.ബാലഗോപാലും പി.രാജീവുമാണ് പരിഗണിക്കപ്പെടുന്നത്.

പുതുതലമുറ നേതാക്കളില്‍ പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ് എന്നിവരില്‍ ആരെങ്കിലും വരാനിടയുണ്ട്. വിവാദങ്ങളും ആരോഗ്യപ്രശ്നങ്ങളും മൂലം എം.സി.ജോസഫൈനെ കേന്ദ്രകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാനിടയുണ്ട്. സാമുദായിക പരിഗണന തുണയാകാം. പി.സതീദേവി, സി.എസ്.സുജാത, ടി.എന്‍.സീമ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കാം. കേന്ദ്ര സെക്രട്ടേറിയറ്റ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും അംഗങ്ങളുടെ പ്രഖ്യാപനമുണ്ടാകുമോയെന്ന് വ്യക്തതയില്ല.

Story Highlights: A. Vijayaraghavan to CPI (M) PB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top