Advertisement

കൈയിൽ 400 രൂപയുണ്ടോ ? എങ്കിൽ ആഡംബര ബോട്ട് യാത്രയ്ക്ക് തയാറായിക്കൊള്ളൂ

April 10, 2022
Google News 0 minutes Read
cleopatra luxury boat service kerala

ആഡംബര ബോട്ടിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി ഷിപ്പിംഗ് ഇൻലാൻജ് നാവിഗേഷൻ കോർപറേഷൻ. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്കാണ് ആഡംബര ബോട്ട് യാത്ര പോകുക.

ക്ലിയോപാട്ര എന്ന ആഡംബര ബോട്ടിലൂടെ രണ്ട് മണിക്കൂർ കടലിൽ ചുറ്റിയടിക്കാൻ 400 രൂപയാണ് നിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. കോളജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റുഡന്റ് ക്രൂസ് പാക്കേജുമുണ്ട്. മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ്.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയാണ് ബോട്ടിംഗ് സമയം. നൂറ് പേർക്ക് യാത്ര ചെയ്യാം. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്ന് തുടങ്ങുന്ന യാത്ര സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തും. എ.സി, നോൺ എ.സി എന്നിങ്ങനെ ഇരിപ്പിട സംവിധാനമുണ്ട്. ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ ആഡംബര കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ബോട്ടിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here