പാര്‍ട്ടിയില്‍ വേര്‍തിരിവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു ; സമാപന സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കോടിയേരി

സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന വേദിയില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് മാധ്യമങ്ങള്‍ തെറ്റായി പലതും വ്യാഖ്യാനിച്ചെഴുതി. അതിലൊന്നും വാസ്തവമില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ വ്യക്തമായി. കേരള, ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായെന്ന വാര്‍ത്തകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടിയേരിയുടെ പ്രസംഗം.
‘പാര്‍ട്ടിയില്‍ ചേരിതിരിവാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ സിപിഐഎമ്മില്‍ ബംഗാള്‍ ചേരിയെന്നോ കേരള ചേരിയെന്നോ വേര്‍തിരിവില്ല. മാധ്യമ പ്രചാരണ വേല ജനങ്ങള്‍ വിശ്വസിക്കില്ല’. കോടിയേരി പറഞ്ഞു.
‘മാധ്യമങ്ങള്‍ പലതും എഴുതി, പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാളും കേരളവും രണ്ട് ചേരിയാണെന്ന്. പക്ഷേ ബംഗാളും കേരളവും ഒന്നാണെന്ന് സമ്മേളനം തെളിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയം ഒരു തര്‍ക്കവുമില്ലാതെ സമ്മേളനം പാസാക്കി.
Read Also : ചെങ്കടലായി കണ്ണൂർ; സിപിഐഎം പാർട്ടി കോൺഗ്രസ് പൊതു സമ്മേളനം അല്പ സമയത്തിനകം
പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പാസാക്കി, ചര്‍ച്ചകള്‍ നടന്നു, അതില്‍ ഐക്യകണ്‌ഠേന തീരുമാനങ്ങളെടുത്തു. അത്തരം തീരുമാനങ്ങളില്‍ വ്യക്തത വരുത്താനായി എന്നതാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേകതകളിലൊന്ന്. മാധ്യമങ്ങള്‍ വിചാരിച്ച ഒരു കാര്യവും ഇവിടെ നടന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്’. കോടിയേരി പറഞ്ഞു.
Story Highlights: kodiyeri balakrishnan against media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here