മുഖ്യമന്ത്രിക്ക് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യം; തീരുമാനം നാളെ

മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം എം എ ബേബി. പിബി നാളെ കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വക്കും. പ്രായപരിധിയിൽ ആർക്കും ഇളവുണ്ടാകില്ല. ചർച്ചയ്ക്ക് മറുപടി പറയുന്നത് ആലോചിക്കാനാണ് പി ബി ചേർന്നത്. പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നാളെ ആലോചിക്കും. പിബിയും സിസിയും ചേരുമെന്നും എം എ ബേബി പറഞ്ഞു.
സ്ഥാനം ഒഴിയുന്ന നേതാക്കളുടെ പുതിയ ചുമതലകളിലും തീരുമാനം വന്നേക്കും. പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നാളെ ആലോചിക്കുമെന്ന് എംഎ ബേബി പറഞ്ഞു. അതേസമയം CPIM ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയെ പിന്തുണക്കാൻ ബംഗാൾ ഘടകത്തിൽ ധാരണ. മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെയുടെ പേര് അവസാനഘട്ടത്തിലും സജീവമാണ്. ടി.പി. രാമകൃഷ്ണൻ, പികെ ബിജു, ഡോ.ടി.എൻ.സീമ എന്നിവർ കേരളത്തിൽ നിന്നും കേന്ദ്ര കമ്മറ്റിയിൽ എത്തുമെന്നും സൂചനയുണ്ട്.
ചരിത്രത്തിൽ ആദ്യമായി ജനറൽ സെക്രട്ടറി ഇല്ലാതെ ചേർന്ന പാർട്ടി കോൺഗ്രസ് അവസാന ദിവസത്തേക്ക് എത്തുമ്പോഴും ജനറൽ സെക്രട്ടറി ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. മുഹമ്മദ് സലീമിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു വിട്ടുതരാൻ കഴിയില്ലെന്നും ദേശീയ പ്രതിഛായയുള്ള ഒരാളാകണം ജനറൽ സെക്രട്ടറി എന്നുമാണ് ബംഗാൾ ഘടകത്തിന്റെ നിബന്ധന. പൊളിറ്റ് ബ്യൂറോയിലേക്ക് അരുൺ കുമാർ, വിജു കൃഷ്ണൻ, യു.വസുകി, ഹേമലത, ശ്രീദിപ് ഭട്ടാചര്യ, ജിതേന്ദ്ര ചൗധരി എന്നിവർക്കാണ് സാധ്യത.
Story Highlights : Decision on age relaxation for Chief Minister tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here