അമ്മയുടെ മുഖം തലങ്ങും വിലങ്ങും വെട്ടി വികൃതമാക്കി; മകൻ അച്ഛനമ്മമാരെ കൊലപ്പെടുത്തിയത് മൃഗീയമായി

തൃശൂർ ആമ്പല്ലൂർ ഇഞ്ചക്കുണ്ടിൽ സ്വത്തുതർക്കത്തെ തുടർന്ന് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായ രീതിയിൽ. ഇന്ന് രാവിലെ 9.15നാണ് നാടിനെ നടുക്കിയ അരുംകൊല നടത്തിയ ശേഷം അനീഷ് (38) ബൈക്കിൽ കടന്നുകളഞ്ഞത്. ഇഞ്ചക്കുണ്ടിൽ സുബ്രൻ (കുട്ടൻ -68), ഭാര്യ ചന്ദ്രിക (62) എന്നിവരെയാണ് മകൻ അനീഷ് മൃഗീയമായി വെട്ടിക്കൂട്ടിയത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി മകന്റെ വെട്ടേറ്റ കുട്ടനും ചന്ദ്രികയും അയൽ വീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനീഷ് ഇവരെ റോഡിലിട്ട് വെട്ടുക്കൂട്ടുകയായിരുന്നു. അമ്മയുടെ മുഖം തലങ്ങും വിലങ്ങും വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്.
Read Also : തൃശൂരിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി
കുട്ടനും ചന്ദ്രികക്കും രണ്ട് മക്കളാണുള്ളത്. വീട്ടിൽ സ്വത്തിനെ ചൊല്ലി കുടുംബവഴക്ക് പതിവായിരുന്നു. റബർ ടാപ്പിങ് തൊഴിലാളിയാണ് മരിച്ച കുട്ടൻ. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. അനീഷിന്റെ സഹോദരിയും കുട്ടിയും ഇവരുടെ വീട്ടിൽ തന്നെയാണ് താമസം. ഇന്ന് രാവിലെ ഇവരുടെ വീട്ടിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടിരുന്നുവെങ്കിലും അത് നിത്യസംഭവമായതിനാൽ പ്രദേശവാസികൾ കാര്യമാക്കിയെടുത്തില്ല. എന്നും വഴക്കുണ്ടാകാറുള്ളതിനാലാണ് അതിൽ ഇടപെടാൻ നാട്ടുകാർ തുനിയാത്തത്. ബഹളം കൂടിയപ്പോഴാണ് നാട്ടുകാർ വീട്ടിലേക്കിറങ്ങിച്ചെന്നത്. ഈ സമയം അനീഷ് വെട്ടുകത്തി ഉപയോഗിച്ച് മാതാവിനെയും പിതാവിനെയും തുരുതുരാ വെട്ടുന്ന കാഴ്ച്ചയാണിവർ കണ്ടത്.
പള്ളിയിയിൽനിന്ന് വരുന്നവർ അനീഷിനെ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി രണ്ടുപേരെയും മൃഗീയമായി വെട്ടിക്കൂട്ടി. കൃത്ത്യത്തിന് ശേഷം അനീഷ് തന്നെയാണ് ആദ്യം പൊലീസിനെ സംഭവം അറിയിച്ചത്. കൊലപാതക ശേഷം മുറ്റത്തുണ്ടായിരുന്ന ബൈക്കിൽ കയറി അനീഷ് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും താൻ പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, ഇയാൾ ഇതുവരെ കീഴടങ്ങിയിട്ടില്ല.
Story Highlights: son killed his parents brutally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here