തൃശൂരിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടർന്ന് തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്.
Read Also : തിരുവനന്തപുത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി
അനീഷിനെക്കൂടാതെ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊല ചെയ്ത ശേഷം അനീഷ് ഒളിവിൽ പോയിരിക്കുകയാണ്. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രതി അനീഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഉടൻ ഇയാൾ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
Story Highlights: son killed the father and mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here