തിരുവനന്തപുത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഉറപ്പിച്ച ശേഷമാണ് കൊലപാതകി തിരികെ പോയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ആരുമുണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന റിസപ്ഷന്‍ ബോയി പുറത്ത് പോയ സമയത്താണ് കൊലപാതകമെന്നതും ശ്രദ്ധേയമാണ.് തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കൊലപ്പെട്ട അയ്യപ്പന്‍ കഴിഞ്ഞ 9മാസമായി ഇവിടെ ജോലി നോക്കുന്നുവെന്നാണ് ഹോട്ടല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Story Highlights: Thiruvananthapuram hotel receptionist hacked to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here