ഒമാനിലെ മാര്‍ബിള്‍ ക്വാറി അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് അയക്കും

ഒമാനിലെ ഇബ്രയിലെ അല്‍ ആരിദില്‍ മാര്‍ബിള്‍ ക്വാറി അപകടത്തില്‍ മരിച്ച 14 പ്രവാസികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും. അപകടത്തില്‍പ്പെട്ടവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരും 11 പേര്‍ പാക്കിസ്താന്‍ സ്വദേശികളുമാണ്. കഴിഞ്ഞ മാസം 27നാണ് ക്വാറിയില്‍ പാറയിടിഞ്ഞ് വലിയ അപകടമുണ്ടായത്. അപകട സമയത്ത് ക്വാറിയില്‍ 55 പേരുണ്ടായിരുന്നു. (Efforts to repatriate bodies of Ibri rockslide victims)
അപകടത്തില്‍ മരിച്ച 11 പാക്കിസ്താന്‍ പൗരന്മാരില്‍ ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചെന്നാണ് വിവരം. മരിച്ച മൂന്ന് ഇന്ത്യക്കാരുടേയും മൃതദേഹം കൊണ്ടുവരുന്നതിനായി എന്‍ ഒ സി നല്‍കിക്കഴിഞ്ഞതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പാക്കിസ്താനിലേക്ക് രണ്ട് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
ഇരുപതിലധികം വര്‍ഷക്കാലമായി ക്വാറിയില്‍ ജോലി ചെയ്ത തൊഴിലാളികളടക്കമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു. അല്‍ അരിദ് ഏരിയയില്‍ ഇന്റര്‍നാഷണല്‍ മാര്‍ബിള്‍ കമ്പനിയിലാണ് വന്‍ അപകടമുണ്ടായത്. തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കെ പാറ ഇടിഞ്ഞുവീഴുകയായിരുന്നു.
Story Highlights: Efforts to repatriate bodies of Ibri rockslide victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here