Advertisement

കോൺഗ്രസിനെ തകർക്കാൻ ബിജെപിയുമായി സിപിഐഎമ്മിന് ധാരണ; കെ സുധാകരൻ

April 11, 2022
Google News 1 minute Read

സിൽവർ ലൈൻ പദ്ധതിയിൽ സീതാറാം യെച്ചൂരിക്ക് നിലപാട് മാറ്റേണ്ടി വന്നെന്ന് കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളം ഘടകത്തിന് സി പി ഐ എം ദേശീയ നേതൃത്വം അടിമപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ തകർക്കാൻ ബിജെപിയുമായി സിപിഐ എമ്മിന് ധാരണയുണ്ട്. കോൺഗ്രസിനെ ദേശീയ തലത്തിൽ തകർക്കാനുള്ള അജണ്ട പാർട്ടി കോൺഗ്രസിൽ ഉണ്ടായി. സ്വർണക്കടത്ത് അന്വേഷണത്തിന് തുടർച്ചയില്ല. കേസന്വേഷണം ഇരുട്ടിൽ നിർത്തിയെന്നും കെ സുധാകരൻ വിമർശിച്ചു.

സിൽവർ ലൈൻ പദ്ധതിയിൽ ബിജെപി സംസ്ഥാനഘടകത്തിനെയും കെപിസിസി അധ്യക്ഷൻ വിമർശിച്ചു. കേന്ദ്രസർക്കാരിനെ ഇടപെടാൻ അനുവദിക്കാത്ത നിലപാട് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ മാറ്റിനിർത്തി മതേതര ചേരി രുപീകരിക്കാൻ സിപിഐഎമ്മിന് കഴിയില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി.

Read Also : സിൽവർ ലൈൻ കേരളത്തിന് അനിവാര്യം, വികസനമാണ് സർക്കാരിന്റെ ലക്ഷ്യം; സീതാറാം യെച്ചൂരി

അതേസമയം പാർട്ടി കോൺഗ്രസ് നിശ്ചയദാർഢ്യത്തിന്റേതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇടത് ജനാധിപത്യ ബദൽ സാധ്യമാക്കാനാണ് ശ്രമം. നിലവിലുള്ള ആഖ്യാനം മാറ്റുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജാതി സെൻസറിനെ സി പി ഐ എം അനുകൂലിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിൽവർ ലൈൻ പദ്ധതി കേരളത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂ. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവർത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

Story Highlights: K Sudhakaran About CPI(M), BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here