ആറുവയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; പിതാവിനെതിരെ കേസെടുത്തു

പാലക്കാട് ആറുവയസുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. ഞായറാഴ്ച കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്‌സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്. ടോയ് ബൈക്ക് ആണെങ്കിലും സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചത്.
വരുന്ന 17, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്‌സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ക്ലബുകളുടെ നേതൃത്വത്തിലുള്ള പരിപാടി. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Read Also : ഇടുക്കിയില്‍ ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
വീടുകളില്‍ കുട്ടികള്‍ക്ക് ചെറിയ പരിശീലനങ്ങള്‍ നല്‍കുന്നതല്ലാതെ പൊതു സ്ഥലത്ത് കുട്ടിയെ സാഹസിക പരിപാടിയില്‍ പങ്കെടുപ്പിച്ചതിനാണ് കേസ് എടുത്തതെന്നാണ് പൊലീസ് വാദം. ക്ലബ്ബുകാര്‍ക്ക് ലൈസന്‍സും ഇല്ലാതെയാണ് പരിശീലന പരിപാടി നടന്നത്. അസോസിയേഷന്‍ മാതൃകയിലുള്ളത് പോലെ ഇവര്‍ക്ക് അനുമതിയുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Highlights: Mud racing training 6-year-old boy police took case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here