ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (11-4-22)

സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ നടപടി; കെ വി തോമസിന് എഐസിസി നോട്ടിസ്
കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി.
നിലത്തിട്ട് ചവിട്ടി, അടിച്ചു; കൊല്ലത്ത് 84കാരിയായ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം
കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്.
സിൽവർ ലൈൻ കേരളത്തിന് അനിവാര്യം, വികസനമാണ് സർക്കാരിന്റെ ലക്ഷ്യം; സീതാറാം യെച്ചൂരി
സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അത്തരത്തിലൊരു പദ്ധതിയാണ്.
കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും
ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു
കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം.
മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി
മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പിൽ നിന്ന് കാണാതായ മുംബഷീറിൻ്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്.
തൃശൂരിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മകൻ കീഴടങ്ങി
തൃശൂർ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അനൂപ് കീഴടങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here