ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ ഇന്ന് വിതരണം ചെയ്യും

വിവിധ മേഖലകളിൽ മികവിൻ്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ട്വൻ്റിഫോറിൻ്റെ ആദരം. ട്വൻ്റിഫോർ ബ്രാൻഡ് അവാർഡ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4.30ന് വിതരണം ചെയ്യും. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസാണ് വേദി. പൊതു സ്വകാര്യ മേഖലകളിലെ സംരംഭകത്വ വെല്ലുവിളി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുക്കും.
സമൂഹത്തിലെ വിവിധ മേഖലകളിൽ പലതരത്തിൽ മികവ് പ്രകടിപ്പിച്ചവരെ ആദരിക്കുകയാണ് 24 ബ്രാൻഡ് അവാർഡ്‌സ്. സാഹിത്യം, സിനിമ, കായികം, ബിസിനസ്, ജീവകാരുണ്യം, വൈദ്യശാസ്ത്ര രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്കാണ് പുരസ്‌കാരം. കവടിയാർ ഉദയ്പാലസ് കൺവെൻഷൻ സെൻററിൽ വൈകിട്ട് 4.30നാണു പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.
വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ആദരിക്കുന്നതിന് ഒപ്പം സ്വകാര്യ മേഖലയിലെ സംരംഭകത്വ വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രത്യേക സെമിനാറും നടക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ സെമിനാറിൽ മുഖ്യാതിഥിയാകും. വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറിൽ ക്രിയാത്മകമായ ആശയങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. മന്ത്രിമാർക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ധരും സെമിനാറിൽ പങ്കെടുക്കും. കവടിയാർ ഉദയ പാലസിൽ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി.
Story Highlights: twentyfour brand awards today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here