പണിമുടക്ക് തൊഴിലാളികളുടെ നിയമപരമായ അവകാശം; ഹൈക്കോടതിയിലേക്ക് സിഐടിയു മാര്‍ച്ച്

പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുന്ന ഉത്തരവുകള്‍ക്കെതിരെ തൊഴിലാളികളുടെ ഹൈക്കോടതി മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി
എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കളായ ആര്‍ ചന്ദ്രശേഖരന്‍, കെ. പി രാജേന്ദ്രന്‍ അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
ഏപ്രിലില്‍ നടന്ന ദേശീയ പണിമുടക്കിനിടയിലാണ് സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറിക്കിയത്. പണിമുടക്ക് ദിവസങ്ങളില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. പണിമുടക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള സര്‍വീസ് ചട്ട പ്രകാരം സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്.
Story Highlights: citu march kerala high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here