ജീവനക്കാർക്കൊരു സർപ്രൈസ്; സമ്മാനമായി നൽകിയത് ആഡംബര കാറുകള്‍…

സമ്മാനങ്ങൾ എന്നും സന്തോഷം നൽകുന്നവയാണ്. അത് അപ്രതീക്ഷിതമായി ലഭിക്കുമ്പോൾ അതിന് ഇരട്ടി മധുരം ആകും. കഴിവുകൾ അംഗീകരിക്കപ്പെടുമ്പോൾ നമുക്ക് സന്തോഷം തന്നെയാണ്. തന്റെ കമ്പനിയിലെ ജീവനക്കാർക്ക് കോടികൾ വിലമതിക്കുന്ന കാർ സമ്മാനമായി നല്കിയിരിക്കുകയാണ് കമ്പനി ഉടമ. തന്റെ കമ്പനിയിലെ ഏറ്റവും വിശ്വസ്തരും കമ്പനിയോട് ആത്മാർഥതയുമുള്ള അഞ്ച് ജീവക്കാർക്കാണ് ഒരു കോടി വിലമതിക്കുന്ന ബി.എം.ഡബ്ല്യൂ ആഡംബര കാർ സമ്മാനമായി നൽകിയിരിക്കുന്നത്. ഈ അപ്രതീക്ഷിത സന്തോഷത്തിലാണ് ജീവനക്കാർ.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസ്ഫ്‌ളോ എന്ന ഐ.ടി. കമ്പനിയിലാണ് സംഭവം. ഇത്തവണ പത്താം വർഷത്തിലേക്ക് കടക്കുന്ന കമ്പനിയുടെ ആഘോഷത്തിന്റെ ഭാഗമായി കൂടിയാണ് ഉടമ ജീവനക്കാർക്കായി ഇങ്ങനെയൊരു സമ്മാനം നൽകിയത്. 80 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള വാഹനമാണ് ഓരോരുത്തര്‍ക്കും സമ്മാനമായി നല്‍കി. കമ്പനി തുടങ്ങിയ അന്ന് മുതൽ കൂടെയുണ്ടായിരുന്ന ജീവനക്കാർക്കാണ് സമ്മാനം നൽകിയത്. കമ്പനി സ്ഥാപകൻ സുരേഷ് സംബന്തമാണ് കമ്പനിയുടെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് ഇങ്ങനെയൊരു ആദരം നൽകിയത്.
Read Also : ഒടുവിൽ കൊലയാളികൾക്ക് ശിക്ഷ; അഭിഭാഷകയായി ഒരു മകൾ അച്ഛന് വേണ്ടി പോരാടിയത് 16 വർഷം…
തന്റെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്നവരാണ് ഇവർ. ഇവരോടുള്ള എന്റെ നന്ദിയും സ്നേഹമാണിത്. ഇങ്ങനെയൊരു സമ്മാനം ഇവർക്ക് നൽകാനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു. നീലയും കറുപ്പം നിറങ്ങളിലുള്ള ബി.എം.ഡബ്ല്യു 5 സീരീസ് ആണ് ഇവർക്ക് നൽകിയത്. ബി.എം.ഡബ്ല്യുവിന്റെ ആഡംബര സെഡാന്‍ ശ്രേണിയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് 5 സീരീസ്.
Story Highlights: Company Rewards Employees with Rs 1-crore Car for Commitment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here