നമുക്ക് സ്വര്‍ഗത്തില്‍ വച്ചു കണ്ടുമുട്ടാം; യുദ്ധത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി ഒമ്പതുവയസുകാരി…

യുക്രൈനിയൻ ജനതയുടെ കണ്ണീരിനും നഷ്ടങ്ങൾക്കും ഇന്ന് നമ്മൾ നൽകുന്ന ഒരു വാക്കുകളും ആശ്വാസം നൽകുമെന്ന് തോന്നുന്നില്ല. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് അവർ ഇപ്പോൾ കടന്നുപോകുന്നത്. പക്ഷെ ഇപ്പോഴും റഷ്യയുടെ സൈനിക ശക്തിയ്ക്ക് മുന്നിൽ ഒരു രാജ്യവും ഒരു ജനതയും അടിയറവ് പറയാതെ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. റഷ്യൻ സൈന്യം വീണ്ടും ശക്തമായാണ് യുക്രൈനിനെ ആക്രമിക്കുന്നത്. വേദനാജനകമായ വാർത്തകളാണ് യുക്രൈനിൽ നിന്ന് പുറത്തുവരുന്നത്.
ലോകത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ് യുക്രൈൻ. മനസാക്ഷിയെ വേദനിപ്പിക്കുന്ന ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റഷ്യൻ അധിനിവേശത്തിൽ നിരവധി പേർ പലദേശങ്ങളിലേക്ക് പലായനം ചെയ്തു. നിരവധി പേർക്ക് പ്രിയപെട്ടവരെ നഷ്ടപ്പെട്ടു. അത്തരം കണ്ണീരിന്റെ വാർത്തകൾക്കിടയിൽ വേദനയാകുകയാണ് ഒമ്പതുവയസുകാരി. യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട തന്റെ അമ്മയ്ക്ക് ഒമ്പതുവയസുകാരിയുടെ കത്താണ് സോഷ്യൽ മീഡിയയിൽ നോവാകുന്നത്.
Read Also : സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ഒരുമിച്ചുള്ള ഏഴ് വർഷം; വസന്തത്തിന്റെ ഏഴാം നിറവിൽ ഫ്ളവേഴ്സ്…
അമ്മേ… നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ എന്ന കുറിപ്പോടെയാണ് മകൾ ഈ കത്ത് തുടങ്ങുന്നത്. നമുക്കിനി സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാം. അതുവരെ ഞാൻ ഒരു നല്ല കുട്ടിയായിരിക്കാൻ ശ്രമിക്കുമെന്നും കത്തിലൂടെ കുഞ്ഞ് അമ്മയോട് പറയുന്നു. ഞാനൊരിക്കലും നിങ്ങളെ മറക്കില്ല. നിങ്ങൾ സ്വർഗത്തിൽ എത്തണമെന്നും അവിടെ സന്തോഷവതിയായിരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു എന്നും കുഞ്ഞ് കത്തിൽ കുറിച്ചു.
ഈ കഴിഞ്ഞ വനിതാ ദിനത്തിൽ അമ്മയ്ക്കുള്ള സമ്മാനമായാണ് കുരുന്ന് ഈ കത്തെഴുതിയത്. യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ കത്ത് വളരെ പെട്ടെന്നാണ് മാധ്യമങ്ങളിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ നൊമ്പരമായിരിക്കുകയാണ് ഈ ഒമ്പത് വയസുകാരി. ഇതിനോടകം നിരവധി പേർ കുഞ്ഞിന് പിന്തുണച്ച് രംഗത്തെത്തി.
Story Highlights: girls heartbreaking letter to mother who died during russia ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here