Advertisement

ക്യാച്ച് പാഴാക്കിയതിന് ഷമിയോട് കയർത്ത് ഹാർദ്ദിക്; വിമർശനവുമായി സോഷ്യൽ മീഡിയ: വിഡിയോ

April 12, 2022
Google News 2 minutes Read

ഐപിഎലിലെ പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. ടീം അംഗങ്ങളോട് ഹാർദ്ദിക് പാണ്ഡ്യ കയർക്കുന്നതിനെയാണ് ആരാധകർ വിമർശിക്കുന്നത്. സൺറൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ ക്യാച്ച് പാഴാക്കിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയോട് ഹാർദ്ദിക് ക്ഷുഭിതനായിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനങ്ങൾ ശക്തമായത്. സീസണിൽ മുൻപും ഹാർദ്ദിക് സഹതാരങ്ങളോട് കയർത്തിരുന്നു.

ഹൈദരാബാദ് ഇന്നിംഗ്സിൻ്റെ 13ആം ഓവറിലാണ് ഷമി ക്യാച്ച് പാഴാക്കിയത്. പാണ്ഡ്യയുടെ ഓവറിൽ കെയിൻ വില്ല്യംസൺ രണ്ട് തവണ സിക്സർ നേടി. ഓവറിലെ അവസാന പന്തിൽ രാഹുൽ ത്രിപാഠി അപ്പർ കട്ടിനു ശ്രമിച്ചു. എന്നാൽ, പന്ത് ബൗണ്ടറി വരയ്ക്കപ്പുറം കടന്നില്ല. ഷമി ആയിരുന്നു അവിടെ ഫീൽഡർ. താരത്തിനു മുന്നിലാണ് പന്ത് കുത്തിയത്. ബൗൺസ് ചെയ്തുവന്ന പന്ത് ഷമി പിടിച്ചു. ഇതോടെ ക്ഷുഭിതനായ ഹാർദ്ദിക് ഷമിയോട് ദേഷ്യപ്പെടുകയായിരുന്നു.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ താൻ റണ്ണൗട്ടായതിന് ഒപ്പം ബാറ്റ് ചെയ്യുകയായിരുന്ന ഡേവിഡ് മില്ലറോടും ഹാർദ്ദിക് കയർത്തിരുന്നു. ഹാർദ്ദിക്കിൻ്റെ പിഴവുകൊണ്ട് തന്നെയായിരുന്നു താരം പുറത്തായത്.

Story Highlights: hardik pandya mohammed shami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here