Advertisement

സ്വകാര്യ ബസുകള്‍ കത്തിവെക്കുമ്പോള്‍ ആശ്വാസമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; ടിക്കറ്റ് ബുക്ക് ചെയ്യാം?

April 12, 2022
3 minutes Read
KSRTC Swift ticket fire

കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വകാര്യ ബസുകള്‍ ഉത്സവകാല സര്‍വീസ് നോക്കി തീവെട്ടിക്കൊള്ള നടത്തുമ്പോള്‍ മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമാകുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ലിമിറ്റഡ് ( KSRTC Swift ticket fire ).

പുതിയ സംരംഭത്തിന്റെ ഭാഗമായി 8 എസി സ്ലീപ്പര്‍ വോള്‍വോ ബസുകളും 20 എസി പ്രീമിയം സീറ്റര്‍ ബസുകളും 88 നോണ്‍ എസി ഡീലക്‌സ് ബസുകളും ഉള്‍പ്പെടെ116 ബസുകള്‍ അനുവദിച്ചു. കൂടാതെ ഈ വര്‍ഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎന്‍ജി ബസുകളും കൂടി അനുവദിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ടിക്കറ്റ് ഓണ്‍ലൈനായും ബുക്ക് ചെയ്യാം

ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വീസ് ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.

ഉത്സവകാലത്തെ നിരക്കറിയാം

വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ മറുനാടുകളിലേക്ക് മടങ്ങുന്ന ഞായറാഴ്ച ബസ് ടിക്കറ്റ് നിരക്കുകള്‍ എടുത്താല്‍ തന്നെ സ്വിഫ്റ്റും സ്വകാര്യ ബസുകളും തമ്മിലുള്ള ടിക്കറ്റ് നിരക്കിലെ വൈരുധ്യം മനസിലാക്കാം. ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിവിലേക്ക് പുറപ്പെടുന്ന സ്വകാര്യ ബസുകളില്‍ 3100 രൂപ മുതല്‍ 3999 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. തിങ്കളാഴ്ചയാകട്ടെ കെഎസ്ആര്‍ടിസി സ്ഫിറ്റ് 1571 ടിക്കറ്റ് നിരക്കുള്ളപ്പോള്‍ സ്വകാര്യ ബസുകളില്‍ 1599 രൂപ മുതല്‍ 2999 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലക്ഷ്യം: മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ കുതിപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരീശിലനം ലഭിച്ച ജീവനക്കാരെയാണ് സ്വിഫ്റ്റിനു കീഴില്‍ നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പു നല്‍കാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: KSRTC Swift for relief when private buses are on fire; Can I book a ticket?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top