ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി വീണ്ടും വീട്ടുതടങ്കലിൽ

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തിയെ വീണ്ടും വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ ദിവസം ഷോപിയാനിൽ ആക്രമിക്കപ്പെട്ട കശ്‌മീരി പണ്ഡിറ്റിന്‍റെ കുടുംബത്തെ സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മെഹബൂബയെ വീട്ടുതടങ്കലിലാക്കിയത്. ട്വിറ്ററിലൂടെ മെഹബൂബ തന്നെയാണ് വീട്ടുതടങ്കലിലാണെന്ന കാര്യം വെളിപ്പെടുത്തിയത്.
ബി.ജെ.പി സർക്കാർ കശ്‌മീരികളെയും മുസ്‌ലിങ്ങളെയും കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. കശ്‌മീരിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദികൾ സർക്കാരുകൾ മാത്രമാണ്. ആക്രമിക്കപ്പെട്ട കശ്‌മീരി പണ്ഡിറ്റിന്‍റെ കുടുംബത്തെ കാണാൻ തീരുമാനിച്ചതിന്റെ ഫലമായാണ് എന്നെ വീട്ടുതടങ്കലിലാക്കിയത്. – മെഹബൂബ ട്വിറ്ററിൽ കുറിച്ചു.
Read Also : വാഹനങ്ങളും കടകളുമില്ല; മൊബൈലും ഇന്റർനെറ്റുമില്ല: 25ആം ദിവസവും കശ്മീർ നിശ്ചലം
ഷോപ്പിയാനിലെ ചോതിപോര ഗ്രാമത്തിൽ വെച്ച് പണ്ഡിറ്റ് സമുദായത്തിൽപ്പെട്ട ബൽജി എന്ന സോനു കുമാറിനെ അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ചിരുന്നു. ഏപ്രിൽ 4നാണ് സംഭവമുണ്ടായത്. സോനു കുമാറിനെ ആർമിയുടെ ബേസ് ഹോസ്‌പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
മെഹബൂബ മുഫ്തിയെ സർക്കാർ 2021 സെപ്റ്റംബറിലും വീട്ടുതടങ്കലിലാക്കിയിരുന്നു. ഗുപ്കറിലെ അവരുടെ വസതിയുടെ ഗേറ്റിനു മുന്നിൽ പൊലീസ് വാഹനം വഴിയടച്ചുകിടക്കുന്നതിന്റെ ചിത്രം അന്നും മെഹബൂബ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. കുൽഗാമിൽ ഒരു കുടുംബപരിപാടിക്കു പോകാനിറങ്ങിയ മെഹബൂബയെയാണ് അന്ന് പൊലീസ് തടഞ്ഞത്.
Story Highlights: Mehbooba Mufti placed under house arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here