Advertisement

റോഡിലെ ക്യാമറകളുടെ സ്ഥാനം ഇടക്കിടെ മാറും; നിയമം ലംഘിച്ചാൽ പണി ഉറപ്പ്

April 12, 2022
2 minutes Read

കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്ന് രക്ഷപ്പെടാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ അത് നടക്കില്ല. അപകടമേഖലകള്‍ മാറുന്നതനുസരിച്ച് പുനര്‍വിന്യസിക്കാവുന്ന ക്യാമറകളാണ് ഇത്തവണ സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. ഇടക്കിടെ ക്യാമറകളുടെ സ്ഥലം മാറും.

Read Also : കേരളത്തിലെ പാതകളില്‍ വരാൻ പോകുന്നത് എല്ലാം ഒപ്പിയെടുക്കുന്ന 726 ക്യാമറകൾ

സൗരോര്‍ജത്തിൽ പ്രവർത്തിക്കുന്ന ക്യാമറകളെ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇടക്കിടെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഇവ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ക്യാമറയുടെ സ്ഥാനംമാറ്റാന്‍ ഒരു പാടുമുണ്ടാവില്ല. ഈ മാസം അവസാനത്തോടെ ക്യാമറകൾ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് വിവരം.

അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കൽ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

Story Highlights: position of the cameras on the road will change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top