Advertisement

ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

April 12, 2022
Google News 2 minutes Read

ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാ നാളെ വിധിക്കും. കൊലപാതകം നടന്ന 17 വർഷത്തിനുശേഷമാണ് കേസിൽ വധി പറയുന്നത്. പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.

2005 ഒക്ടോബർ 17നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്യാമൾ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടുപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർ‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു. ശ്യാമൾ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും വിളിച്ചുവരുത്തിയത്.

Read Also : സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസ്; കർദിനാൾ ഇന്ന് കോ‌ടതിയിൽ ഹാജരാകില്ല

രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല. ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2008ൽ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. രണ്ടാം പ്രതിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും കണ്ടെത്താനയില്ല.

Story Highlights: Shyamal Mandal murder case: The court found the accused guilty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here