Advertisement

സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസ്; കർദിനാൾ ഇന്ന് കോ‌ടതിയിൽ ഹാജരാകില്ല

April 12, 2022
Google News 2 minutes Read

സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് വിചാരണ കോടതിയിൽ ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനായിരുന്ന നിർദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രിം കോടതിയുടെ പരിഗണനയിൽ ആയതിനാലാണിത്. ഹർജിയിൽ തീരുമാനമാകും വരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആവശ്യപ്പെടും. മജിസ്ട്രേറ്റ് കോടതിയുടെ നിലപാട് അനുസരിച്ചാകും തുടർനടപടികൾ തീരുമാനിക്കുക.

കേസിൽ കർദിനാൾ മാർ ജോർ‌ജ് ആലഞ്ചേരിക്ക് നേരത്തെ സുപ്രിംകോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദിനാൾ തന്നെയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

Read Also : ‘സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല’; കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി

വിവാദമായ ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപ്പണഇടപാടാണ് നടന്നിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റിന്റെ പ്രാഥമിക കണ്ടെത്തൽ. കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് 24 പേർക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആറര കോടിരൂപ നേരത്തെ ആദായ നികുതി വകുപ്പ് പിഴയിട്ടിരുന്നു. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

Story Highlights: Cardinal Mar George Alanchery will not appear in court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here