Advertisement

വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി

April 12, 2022
2 minutes Read
students can study 2 degrees together

വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഇത് സംബന്ധിച്ച മാർഗനിർദേശം നാളെ പുറത്തിറക്കും. ( students can study 2 degrees together )

ഒരേ സമയം രണ്ട് വിദ്യാഭ്യാസ ബിരുദങ്ങൾ നേടാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന നിർദ്ദേശം നേരത്തെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അംഗീകരിച്ചിരുന്നു. ഒരേ സമയം അതേ സ്ട്രീമിലോ അല്ലെങ്കിൽ വ്യത്യസ്ത സ്ട്രീമുകളിലോ കോഴ്‌സുകൾ പൂർത്തിയാക്കാൻ ഇന് പ്രകാരം വിദ്യാർത്ഥികൾക്ക് ആകും.

രണ്ട് ഡിഗ്രികളിൽ ഒന്ന് റെഗുലർ മോഡിലൂടെയും മറ്റൊന്ന് ഓൺലൈൻ വിദൂര പഠനത്തിലൂടെയും വേണം പഠിക്കാൻ. രണ്ട് ഡിഗ്രികളും ഒൺലൈനായി പഠിക്കാനും അനുമതിയുണ്ട്.

Story Highlights: students can study 2 degrees together

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top