Advertisement

സൗദിയില്‍ നജമിന്റെ റിമോട്ട് സേവനം പ്രാബല്യത്തില്‍; വാഹനാപകടമുണ്ടായാല്‍ ഇനി എളുപ്പത്തില്‍ നടപടി

April 12, 2022
Google News 2 minutes Read

സൗദിയില്‍ നജമിന്റെ റിമോട്ട് സേവനം പ്രാബല്യത്തിലായി. വാഹനപകടമുണ്ടായാല്‍ നേരിട്ട് ഹാജരാകുന്നതിന് പകരം റിമോട്ട് വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് പുതിയ സേവനം. ആളപായമോ മരണങ്ങളോ സംഭവിക്കാത്ത അപകടങ്ങള്‍ക്കാണ് റിമോട്ട് സേവനം ലഭ്യമാകുക. ട്രാഫിക് ഡയറക്റ്ററേറ്റും നജം ഇന്‍ഷൂറന്‍സ് സേവന കമ്പനികളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

വാഹനപകടങ്ങളുണ്ടായാല്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും, കാലതാമസം കൂടാതെ ട്രാഫിക് തടസങ്ങള്‍ ഒഴിവാക്കുകയുമാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. അപകടങ്ങളുണ്ടാകുമ്പോള്‍ ഫോണില്‍ വിളിച്ച് അറിയിപ്പ് നല്‍കുന്ന രീതിയാണ് ഇത് വരെ സ്വീകരിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ നജം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റിമോട്ട് സേവനത്തിനായി അപേക്ഷിക്കാം. അപകടത്തിന്റെ വ്യാപ്തി മനസിലാക്കാനാകും വിധമുളള പൂര്‍ണമായ ഫോട്ടോകള്‍ ആപ്പ് വഴി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചതായുള്ള അറിയിപ്പ് വരുന്നത് വരെ വാഹനങ്ങള്‍ അപകടസ്ഥലത്ത് നിന്ന് മാറ്റാന്‍ പാടില്ല. അപകടത്തില്‍ പെടുന്ന വാഹനങ്ങളില്‍ ഒരെണ്ണത്തിനെങ്കിലും ഇന്‍ഷൂറന്‍സ് കവറേജ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. നജ്മിന്റെ പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ വെച്ച് നടക്കുന്ന അപകടങ്ങള്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂയെന്ന് നജം കമ്പനി അറിയിച്ചു.

Story Highlights: Traffic Department, Najm launch remote review system for minor accidents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here