Advertisement

രാജീവന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്ല്യമെന്ന് വി ഡി സതീശൻ

April 12, 2022
Google News 1 minute Read
vd

കർഷകന്റെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തിരുവല്ലയിലെ രാജീവന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്ല്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടബാധ്യത മൂലം ആത്മഹത്യ ചെയ്ത രാജീവന്റെ വീട് യു.ഡി.എഫ് സംഘം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവന്റെ കുടുംബത്തിന്റെ കടബാധ്യതകളും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിൽ പ്രായമായ അമ്മയും ​രോ​ഗബാധിതയായ ഭാര്യയും മാത്രമാണുള്ളത്. അവർക്ക് വേറെ ആശ്രയമില്ല. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം. രാജീവന്റെ കുട്ടികളെ പഠിപ്പിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കൃഷിനാശവും ബാങ്ക് ബാധ്യതയും മൂലമാണ് നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടില്‍ രാജീവൻ ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ ഇന്നലെ രാത്രിയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : സമരത്തിൽ നിന്ന് യുഡിഎഫ് പിന്മാറില്ല; അഴിമതിയിലൂടെ കോടികൾ വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് കെ റെയിൽ; വി ഡി സതീശൻ

കൃഷി ആവശ്യത്തിനായി ഇയാള്‍ ബാങ്കുകളില്‍ നിന്നും അയല്‍ കൂട്ടങ്ങളില്‍ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സര്‍ക്കാര്‍ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ 10 കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ടിലെ ഹര്‍ജിക്കാരനായിരുന്നു രാജീവ്. ഈ വര്‍ഷവും 10 ഏക്കറോളം നെല്‍വയല്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും മഴ ചതിച്ചു.

വായ്പ്പതുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കളക്ടറോട് കൃഷിമന്ത്രി പി പ്രസാദ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരിച്ച രാജീവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Story Highlights: vd Satheesan visited Rajeev’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here