ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകനായി ആൻഡ്രൂ മക്‌ഡൊണാൾഡ്

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകനായി ആൻഡ്രൂ മക്‌ഡൊണാൾഡ്. സ്ഥാനമൊഴിഞ്ഞ ജസ്റ്റിൻ ലാംഗർക്ക് പകരക്കാരനായാണ് മക്ഡൊണാൾഡ് സ്ഥാനമേറ്റത്. അടുത്തിടെ അവസാനിച്ച പാകിസ്താൻ പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്. പര്യടനത്തിൽ മക്ഡൊണാൾഡ് ആയിരുന്നു താത്കാലിക പരിശീലകൻ. പാക് പര്യടനത്തിലെ പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തെ മുഴുവൻ സമയ പരിശീലകനാക്കിയത്.
4 വർഷമാണ് മക്ഡൊണാൾഡിൻ്റെ കാലാവധി. വിവരം ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. 2019 മുതൽ ഓസ്ട്രേലിയയുടെ സഹ പരിശീലകനാണ് മക്ഡൊണാൾഡ്. ടി-20 ലോകകപ്പും ആഷസും നേടിയതിനു പിന്നാലെ ലാംഗർ രാജിവച്ചു. തുടർന്ന് മക്ഡൊണാൾഡ് ഇടക്കാല പരിശീലകനായി. പാകിസ്താനിൽ ടെസ്റ്റ് പരമ്പരയും ടി-20 മത്സരവും വിജയിച്ച ഓസ്ട്രേലിയക്ക് ഏകദിന പരമ്പര നഷ്മായിരുന്നു.
Story Highlights: andrew mcdonald australia cricket captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here