Advertisement

‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; വിവാദ പരാമര്‍ശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ കേസ്

April 13, 2022
3 minutes Read

രാജ്യത്ത് വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപണമുയര്‍ത്തി ഇതിനെ പ്രതിരോധിക്കാന്‍ ലൗ കേസരി നടപ്പിലാക്കണമെന്ന് പറഞ്ഞ ശ്രീരാമസേന നേതാവിനെതിരെ കേസ്. മുസ്ലീം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതംമാറ്റണമെന്ന ആഹ്വാനത്തിനെതിരെയാണ് കേസ്. ശ്രീരാമസേന നേതാവ് രാജചന്ദ്ര രമണഗൗഡയ്‌ക്കെതിരെയാണ് കര്‍ണാടക പൊലീസ് കേസെടുത്തിരിക്കുന്നത്. (Case against Sri Ram Sena leader counter ‘love jihad’ with ‘love kesari’)

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ ശ്രീരാമനവമി ആഘോഷത്തിനിടെയായിരുന്നു ശ്രീരാമസേന നേതാവിന്റെ വിവാദ പരാമര്‍ശം. ലൗ ജിഹാദില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ ലൗ കേസരി പോലുള്ള കര്‍മങ്ങള്‍ അനുഷ്ഠഷിക്കേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു രാജചന്ദ്ര രമണഗൗഡ പറഞ്ഞത്.

ലൗ ജിഹാദ് പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ ഹിന്ദു യുവാക്കളും ലൗ കേസരി നടത്തുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് ശ്രീരാമനവമി ആഘോഷ വേദിയില്‍ വച്ച് രാജചന്ദ്ര രമണഗൗഡ ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
രമണഗൗഡയ്‌ക്കെതിരെ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും മതത്തിനും വംശത്തിനും എതിരായ അധിക്ഷേപത്തിനും ആക്രമണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: Case against Sri Ram Sena leader counter ‘love jihad’ with ‘love kesari’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top