കോടഞ്ചേരി വിവാഹ വിവാദം ; ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍ ലവ് ജിഹാദ് ആരോപണത്തെ തള്ളി ഡിവൈഎഫ്‌ഐ. മിശ്രവിവാഹം ചെയ്ത ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷിജിനും ജോസ്‌നയ്ക്കും പിന്തുണ നല്‍കുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.
വിവാഹത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസിന്റെ നിലപാടിനെ തള്ളുകയാണ് ഡിവൈഎഫ്‌ഐ. ലവ് ജിഹാദ് എന്നൊന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്ന് വി കെ സനോജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
Read Also : വിവാഹ വിവാദം: ഷിജിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് സിപിഐഎം നേതാവ്
ജാതി, മത, സാമ്പത്തിക, ലിംഗ ഭേദമില്ലാതെ പ്രണയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്നും വി കെ സനോജ് പറഞ്ഞു. മിശ്രവിവാഹം ചെയ്ത ഷിജിന്‍ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയെന്നും അച്ചടക്ക നടപടി ഉണ്ടാകുമെന്നും ജോര്‍ജ് എം തോമസ് ഇന്നലെ പറഞ്ഞിരുന്നു.
Story Highlights: Kodancherry controversial marriage DYFI support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here