‘വിചാരണ തീരാതെ ശിക്ഷ വിധിച്ചതുപോലെ’; സെമിനാറില്‍ പങ്കെടുത്തതില്‍ കെ വി തോമസിന്റെ വിശദീകരണം ചൊവ്വാഴ്ച

നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്തതില്‍ ചൊവ്വാഴ്ച വിശദീകരണം നല്‍കുമെന്ന് കെ വി തോമസ്. അച്ചടക്കസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. സംസ്ഥാന നേതൃത്വം വിഷയത്തെ മുന്‍വിധിയോടെയാണ് സമീപിക്കുന്നതെന്ന വിമര്‍ശനമാണ് കെ വി തോമസ് മുന്നോട്ടുവയ്ക്കുന്നത്. വിചാരണ അവസാനിക്കുന്നതിന് മുമ്പ് ശിക്ഷ വിധിക്കുന്നതുപോലെയാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണമെന്നും കെ വി തോമസ് ആഞ്ഞടിച്ചു. (KV Thomas’ explanation of attending the seminar on Tuesday)
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ ഹൈക്കമാന്‍ഡ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് നടപടി. കെ വി തോമസ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെടുകയായിരുന്നു. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് താരിഖ് അന്‍വറും പ്രതികരിച്ചിരുന്നു.
കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം. തോമസ് അച്ചടക്കം ലംഘിച്ചു എന്ന് കാട്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് തോമസ് കാണിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് മുന്‍ധാരണ പ്രകാരമുള്ള തിരക്കഥയാണ്. പ്രവര്‍ത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തിയെന്നും സുധാകരന്‍ കത്തില്‍ പറഞ്ഞിരുന്നു.
തോമസിന് സ്ഥാനമാനങ്ങള്‍ നല്‍കിയതില്‍ സഹതപിക്കുന്നു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനുമാണ് അദ്ദേഹത്തെ തിരുത തോമയെന്ന് വിളിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് വന്നെന്ന് പറയുന്ന തോമസിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍നിലപാട്.
Story Highlights: KV Thomas’ explanation of attending the seminar on Tuesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here