Advertisement

വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല; എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍

April 13, 2022
1 minute Read
M Sivasankar's voluntary retirement application rejected

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറി സ്ഥാനത്തുള്ള ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് ദീര്‍ഘകാലം സസ്‌പെന്‍ഷനിലായിരുന്നു. വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല എം ശിവശങ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാലാ വകുപ്പിന്റെയും അധിക ചുമതല കൂടിയാണ് ശിവശങ്കറിന് നല്‍കിയത്.

Story Highlights: M Sivasankar’s voluntary retirement application rejected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top