ആഡംബര ബൈക്കിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന യുവാക്കൾ കുടുങ്ങി

ആഡംബര ബൈക്കിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നതിനിടെ രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് ആനാട് മുറിയിൽ ഗാർഡ് സ്റ്റേഷൻ, പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണനെന്ന കിരൺ (27) പെരിങ്ങമ്മല മാന്തുരുത്തി വിജയ് നിവാസിൽ വിച്ചുവെന്ന ബിജിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ബൈക്ക് സഹിതം കോടതിയിൽ ഹാജരാക്കി.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട്, പെരിങ്ങമ്മല ഭാഗങ്ങളിൽ കഞ്ചാവ്, എം.ഡി.എം.എ, മറ്റ് മാരക മയക്കുമരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗം വ്യാപിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്. മലയോര മേഖലയിലെ യുവാക്കളും കോളജ്, സ്കൂൾ വിദ്യാർത്ഥികളും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
Read Also : മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കിരണും ബിജിനും അറസ്റ്റിലായത്. ആഡംബര ബൈക്കിൽ 0.590 ഗ്രാം എം.ഡി.എം.എ കടത്തികൊണ്ടുവരുന്നതിനിടെ പാലോട് കുശവൂർ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇരുവരെയും എക്സൈസ് പൊക്കിയത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Story Highlights: Youths arrested with MDMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here