മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. വള്ളക്കടവ് ഗാന്ധി നഗറിൽ മുഹമ്മദ് ജുബൈസിനെയാണ് (27) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്.
Read Also : എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
തമ്പാനൂർ പൊലീസും സ്‌പെഷ്യൽ ടീമുംചേർന്ന് തമ്പാനൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് എം.ഡി.എം.എയുമായി മുഹമ്മദ് ജുബൈസിനെ കസ്റ്റഡിയിലെടുത്തത്. ജുബൈസിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തെ തുടർന്ന്, ഇയാൾക്ക് മയക്കുമരുന്ന് നൽകിയ വളളക്കടവ് സ്വദേശി വസീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നായ ഹാഷിഷ് ഓയിൽ പൊലീസ് കണ്ടെടുത്തത്. വസീം ഒളിവിലാണ്.
കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജുബൈസിനെ റിമാൻഡ് ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ നഗരത്തിൽ നടത്തുന്ന നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Story Highlights: Young man arrested with MDMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here