‘ജാതി സെന്‍സസിനെക്കുറിച്ച് രാഹുല്‍ പറഞ്ഞപ്പോള്‍ അത് സമൂഹത്തെ ഭിന്നിപ്പിക്കുമെന്നല്ലേ നിങ്ങള്‍ പറഞ്ഞത്, എന്നിട്ടിപ്പോള്‍ എന്തായി?’; ഖര്‍ഗെ

ജാതി സെന്‍സസിനായി പോരാടിയതിന് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അഭിനന്ദിച്ച് എഎഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ആര്‍എസ്എസിന്റെ ചിന്താഗതി കാരണമാണ് സെന്‍സസ് നീണ്ടുപോയതെന്നും ഈ വിഷയത്തിലെ സര്‍ക്കാരിന്റെ മാറ്റവും ഇത് പ്രഖ്യാപിച്ച സമയവും ഞെട്ടിക്കുന്നുവെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദവും അതുവഴി ഉണ്ടായ പൊതുജനവികാരവുമാണ് സര്‍ക്കാരിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും അതിന് രാഹുല്‍ ഗാന്ധി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഖര്‍ഗെ വ്യക്തമാക്കി. (Congress Pressure Forced Modi Govt for Caste Survey: Kharge)
ജാതി സെന്‍സസ് എന്ന ആവശ്യം രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ച മന്ത്രിമാര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുമ്പോള്‍ എന്താണ് പ്രതികരിക്കാനുള്ളതെന്ന് ഖര്‍ഗെ ചോദിച്ചു. ജാതി സെന്‍സ് സമൂഹത്തെ ഭിന്നിപ്പിക്കുമെന്നായിരുന്നു ചിലരുടെയെല്ലാം അഭിപ്രായം. എന്നിട്ടിപ്പോഴെന്ത് പറ്റി. പൊതുജനവികാരം ഏല്‍പ്പിച്ച സമ്മര്‍ദം സകലതും മാറ്റിമറിച്ചുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
Read Also: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; അതിതീവ്ര മഴമുന്നറിയിപ്പ് പിന്‍വലിച്ചു
രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഖര്‍ഗെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ വ്യക്തമായ ഒരു തന്ത്രവും സര്‍ക്കാര്‍ ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആമുഖ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ പ്രതിപക്ഷം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിക്കുന്നതിന്റെ തിരക്കിലാണ് പ്രധാനമന്ത്രി. ആദ്യം സുരക്ഷാകാര്യങ്ങള്‍ തീരുമാനിക്കണം, എന്നിട്ടാകാം പ്രസംഗമെന്നും ഖര്‍ഗെ ഓര്‍മിപ്പിച്ചു.
Story Highlights : Congress Pressure Forced Modi Govt for Caste Survey: Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here