പാലക്കാട് ചെര്‍പുളശേരിയില്‍ എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് ചെര്‍പുളശേരിയില്‍ എംഡിഎംഎ വേട്ട. 83 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. സംഘത്തിലെ പ്രധാന കണ്ണി പാലക്കാട് നെല്ലായി സ്വദേശി ഫസലുവാണ്. ഇയാളില്‍ നിന്ന് 80 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുസ്തഫയെന്നൊരാളില്‍ നിന്ന് ഇന്നലെ രാവിലെ പൊലീസ് 2.5 ഗ്രാം എംഡിംഎംഎ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുരണ്ടു പേരുടെ വിവരം പൊലീസിന് ലഭിക്കുന്നത്. ബെംഗളൂരുവില്‍ നിന്നടക്കം വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിച്ച 80 ഗ്രാം എംഡിഎംഎയാണ് ഫസലുവിന്റെ പക്കല്‍ നിന്ന് പിടികൂടിയത്. ഇത് ചില്ലറയായി പാക്കറ്റുകളിലാക്കി വിവിധ ആളുകളിലേക്ക് എത്തിക്കുന്ന സംഘമാണിവര്‍. അബൂബക്കര്‍ സിദ്ദീഖ്, നൂര്‍ മുഹമ്മദ് എന്നിവര്‍ പിടിയിലായ മറ്റ് രണ്ടുപേര്‍.
Story Highlights : MDMA hunt in Cherpulassery, Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here