‘നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മറ്റുള്ളവർ പുറകിൽ തിക്കും തിരക്കും ഉണ്ടാക്കരുത്’; പാർട്ടി പരിപാടികൾക്ക് മാർഗനിർദേശവുമായി KPCC

പാർട്ടി പരിപാടികൾക്ക് മാർഗ്ഗനിർദേശവുമായി കെപിസിസി. വേദിയിലെ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ട ഭാരവാഹികളും മാത്രമേ വേദിയിൽ പാടുള്ളൂ. കാര്യപരിപാടി പ്രസിദ്ധീകരിക്കണം.
പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പേരുകൾ സീറ്റുകളിൽ രേഖപ്പെടുത്തണം. വേദികളിൽ തിക്കുംതിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്റെ പ്രസിഡന്റിന്റെ ചുമതല. നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മറ്റുള്ളവർ പുറകിൽ തിക്കും തിരക്കും ഉണ്ടാക്കരുത് തുടങ്ങിയ മാർഗനിർദേശങ്ങളാണ് കെപിസിസി പങ്കുവച്ചത്.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറുമെന്ന് സൂചന. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ സുധാകരൻ ഡൽഹിയിലെത്തി. ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. ഹൈക്കമാൻഡ് നിർദേശിച്ചാൽ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചെന്നും സൂചന. ഇന്ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ സുധാകരൻ പങ്കെടുത്തില്ല.
അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് സുധാകരൻ പ്രതികരണത്തിന് തയ്യാറായില്ല.
അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് കെപിസിസി പുതിയ അധ്യക്ഷനാവുന്ന സാധ്യതാ പട്ടികയിലുള്ളത്. ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെ പേരുകൾക്കും മുൻഗണന ലഭിക്കുന്നു.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും.
Story Highlights : KPCC Instructions for leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here