ബിഹാറിലെ ഫാക്ടറിയിൽ തീപിടിത്തം; നാല് തൊഴിലാളികൾ മരിച്ചു

വാരണാസിയിലെ അഷ്ഫാഖ് നഗറിലെ വാണിജ്യ സ്ഥാപനത്തിൽ തീപിടിത്തം. നാല് തൊഴിലാളികൾ വെന്തുമരിച്ചു. വസ്ത്രങ്ങളുടെ പാക്കേജിംഗ് ചെയ്യുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തൊഴിലാളികളെ രക്ഷിക്കാനായില്ല. തൊഴിലാളികളെല്ലാം അരാരിയയിൽ താമസിക്കുന്നവരാണ്.
ഫാക്ടറിയിൽ തീയണയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബങ്ങൾക്ക് വിട്ടുകൊടുക്കും.
Story Highlights: 4 die after fire breaks out in Varanasi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here