‘ചങ്ക്‌സ്’ ഗ്രൂപ്പിലെ പരിചയം പ്രണയമായി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കന്യാകുമാരി കൊല്ലങ്കോട് സ്വദേശി വിഷ്ണു(24) ആണ് കിളിമാനൂർ പൊലീസ് പിടിയിൽ ആയത്. വാട്സാപ്പിലൂടെയാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്.
പരസ്പരം സുഹൃത്തുക്കളാകാനുള്ള ‘ചങ്ക്‌സ്’ വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു പെൺകുട്ടിയും പ്രതി വിഷ്ണുവും. ഗ്രൂപ്പിലൂടെ വിഷ്ണു പെൺകുട്ടിയുമായി അടുപ്പത്തിലായി. വിവാഹ വാഗ്ദാനം നൽകിയ പ്രതി മൂന്ന് തവണ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. കഴിഞ്ഞ മാർച്ച് 14നാണ് വിഷ്ണു അവസാനമായി വീട്ടിലെത്തിയത്.
യുവാവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. പിന്നാലെ കിളിമാനൂർ പൊലീസിൽ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ വിഷ്ണുവിനെ തന്ത്രപൂർവം വിളിച്ചുവരുത്തി പൊലീസിൽ ഏൽപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights: accused arrested who raped student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here