ട്വന്റിഫോര്‍ ഇംപാക്ട്; കുടുംബത്തിനായി റോഡരികില്‍ അച്ചാര്‍ വിറ്റ ഡൈനീഷ്യയ്ക്ക് ഡിവൈഎഫ്‌ഐയുടെ വീടൊരുങ്ങുന്നു

റോഡരികില്‍ അച്ചാര്‍ വിറ്റ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും സ്വന്തം പഠനത്തിനും പണം കണ്ടെത്തിയ പള്ളുരുത്തിയിലെ വിദ്യാര്‍ത്ഥിനി ഡൈനീഷ്യയുടെ വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. ഡൈനീഷ്യയുടെ പഠനം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡൈനീഷ്യയുടെ വീട് സന്ദര്‍ശിച്ചു. ഡൈനീഷ്യയ്ക്ക് വീട് വച്ച് നല്‍കുമെന്ന് ഡിവൈഎഫ്‌ഐ ഉറപ്പ് നല്‍കിയതായി മന്ത്രി വ്യക്തമാക്കി. കുടുംബത്തിനായി റോഡരികില്‍ അച്ചാര്‍ വിറ്റ കുട്ടിയുടെ ട്വന്റിഫോര്‍ വാര്‍ത്തയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. (dyfi will give home to dynisya twentyfour impact)
കാഴ്ച്ചപരിമിധിയുള്ള അമ്മയെയും അസുഖ ബാധിതനായ അച്ഛനെയും സഹായിക്കാന്‍ തെരുവില്‍ അച്ചാര്‍ വിറ്റ പത്തുവയസുകാരിയുടെ കഥ കേരളം ട്വന്റിഫോര്‍ വാര്‍ത്തയോടെ ചര്‍ച്ചയാക്കുകയായിരുന്നു. പള്ളുരുത്തി ഇ എസ് ഐ റോഡില്‍ ഒരു വര്‍ഷമായി ഡൈനീഷ്യ ഉന്തുവണ്ടി കച്ചവടം നടത്തുകയാണ്. സ്വന്തമായി വീടില്ലാത്ത ഡൈനീഷ്യക്ക് ലക്ഷ്യങ്ങള്‍ പലതുണ്ട്. ‘ഞങ്ങള്‍ക്ക് ഒരു വീട് വേണം. അതിനായാണ് ഞാന്‍ പൈസ സ്വരുക്കൂട്ടുന്നത്. അപ്പനും ഇതിനായി പൈസ സ്വരുക്കൂട്ടുന്നുണ്ട്. ഞാന്‍ ഒപ്പം സഹായിക്കും. പിന്നെ എന്നെ സഹായിക്കുന്നവരുമുണ്ട്. ഈ തുകയെല്ലാം ചേര്‍ത്ത് ഞാനൊരു വീട് ഉണ്ടാക്കും എന്ന് ഡൈനീഷ്യ ട്വന്റിഫോറിലൂടെ പറഞ്ഞിരുന്നു.
നട്ടെല്ലിന് മൂന്ന് ദ്വാരങ്ങളുള്ള അച്ഛന്റെ ചികിത്സയും അമ്മയ്ക്ക് കാഴ്ച ലഭിക്കാനുള്ള ശസ്ത്രക്രിയയും ഈ പത്ത് വയസുകാരിയുടെ ചുമലിലാണ്. ഡൈനീഷ്യയുടെ അച്ഛന്‍ മുമ്പ് പെയിന്റ് പണിക്ക് പോയിരുന്നെങ്കിലും പിന്നീട് അസുഖബാധിതനായതോടെ അത് സാധിക്കാതെ വരികയായിരുന്നു. അച്ഛന്റെ ഇളയ സഹോദരന്റെ വീട്ടില്‍ ചെറിയ മുറിയിലാണ് നിലവില്‍ ഡൈനീഷ്യയും അച്ഛനും അമ്മയും താമസിക്കുന്നത്.
Story Highlights: dyfi will give home to dynisya twentyfour impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here