ഗുജറാത്ത് ഒന്നാമത്, രാജസ്ഥാനെ 37 റണ്‍സിന് തകര്‍ത്ത് ടൈറ്റന്‍സ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 37 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 24 ബോളില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സെടുത്ത ഓപ്പണര്‍ ജോസ് ബട്ട്‌ലറാണ് രാജസ്ഥന്റെ ടോപ് സ്‌കോറര്‍.
ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിൽ രാജസ്ഥാന് ആദ്യ പ്രഹരമേറ്റു. ഓപ്പണർ ദേവ്‌ദത്ത് പടിക്കലിനെ അരങ്ങേറ്റക്കാരൻ യഷ് ദയാൽ മടക്കി. എന്നാൽ ജോസ് ബട്‌ലറുടെ വെടിക്കെട്ടു രാജസ്ഥാൻ അതിവേഗം വിജയത്തിലെത്തുമെന്നു തോന്നിച്ചു. എന്നാൽ ബട്‌ലറെ പുറത്താക്കി ഫെർഗൂസൻ മത്സരം ഗുജറാത്ത് വരുതിയിലാക്കി. ഗുജറാത്തിനായി യാഷ് ദയാല്‍, ലോക്കി ഫെര്‍ഗ്യൂസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 192 റണ്‍സാണ് നേടിയത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്ത് ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. അവസാന മൂന്ന് ഓവറുകളിൽ 47 റൺസാണ് മില്ലറും ഹാർദിക്കും ചേർന്ന് അടിച്ചുകൂട്ടിയത്. 52 പന്തില്‍ 87 റണ്‍സാണ് ഹാര്‍ദിക് അടിച്ചു കൂട്ടിയത്. എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഐപിഎൽ കരിയറിൽ തന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് ഹാർദിക് കുറിച്ചത്.
Story Highlights: gujarat titans beat rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here