Advertisement

കുന്നംകുളം വാഹനാപകടം: മരണകാരണം കെ സ്വിഫ്റ്റ് ബസ് കയറിയത് തന്നെയെന്ന്‌ പൊലീസ്

April 14, 2022
Google News 1 minute Read
k swift cctv real

തൃശൂര്‍ കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയത് കെ സ്വിഫ്റ്റ് ബസ് തന്നെയെന്ന് പൊലീസ്. ബസ് കയറിയതാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട് സ്വദേശിയുടെ അരയ്ക്ക് താഴെ ബസിന്റെ ടയര്‍ കയറിയിറങ്ങി പോയി. യാത്രക്കാരനെ ആദ്യം ഇടിച്ചിട്ട പിക്ക്അപ് വാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മറ്റ് നടപടികളിലേക്ക് കടക്കുക ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും പൊലീസ് അറിയിച്ചു.

തൃശൂര്‍ കുന്നംകുളത്ത് വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. തുടര്‍ന്ന് കെ സ്വിഫ്റ്റ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബസിന് മുന്നിലായി പോയ ഒരു പിക്ക്അപ് വാന്‍ പരസ്വാമിയെ ഇടിക്കുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന് പിക്ക്അപ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു. വൈകുന്നേരത്തോടെ എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL 48 1176 നമ്പര്‍ വാന്‍ പൊലീസ് കണ്ടെത്തി. പിക്ക്അപ് വാന്‍ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചത്.

പരസ്വാമി റോഡ് മുറിച്ചു കടക്കുന്നതിടയില്‍ പിക്ക്അപിന്റെ അടിഭാഗം തട്ടി റോഡില്‍ വീഴുകയായിരുന്നു. പിക്ക്അപ് നിര്‍ത്തിയെങ്കിലും പരസ്വാമിയെ രക്ഷിക്കാതെ മുന്നോട്ട് നീങ്ങി. പുറകെ വന്ന വാഹനങ്ങളിലുള്ളവരും രക്ഷിക്കാതെ കടന്നു പോയി. ഇതിനിടയിലെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അരയ്ക്ക് താഴെ കയറിയിറങ്ങി പോകുകയായിരുന്നു. ബസ് വരുന്നത് കണ്ട് നിര്‍ത്താനാവശ്യപ്പെട്ട് സമീപത്തു നിന്നയാള്‍ ബസിന് നേരെ കൈ വീശി കാണിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. സ്വിഫ്റ്റ് ബസും കുന്നകുളത്ത് എത്തിച്ച് ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടിയാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

തൃശൂര്‍ കുന്നംകുളത്ത് വച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കെ-സ്വിഫ്റ്റ് ബസ് ഇതിന് മുന്‍പ് രണ്ട് തവണ അപകടത്തില്‍പ്പെട്ടിരുന്നു. ആദ്യമുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആര്‍ടിസി എംഡി പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here