യുക്രൈൻ സൈനികർ കീഴടങ്ങി, മരിയുപോൾ പിടിച്ചെടുത്തെന്ന് റഷ്യ

കിഴക്കൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തെന്ന് റഷ്യ. 1,000-ലധികം യുക്രൈൻ സൈനികർ കീഴടങ്ങിയെന്നും മോസ്കോ അവകാശപ്പെട്ടു. മറൈൻ ബ്രിഗേഡിലെ 1,026 സൈനികരും വനിതകളും സ്വമേധയാ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. എന്നാൽ യുക്രൈൻ ഇക്കാര്യം നിഷേധിച്ചു.
ഏറ്റുമുട്ടലിൽ 151 യുക്രൈൻ സൈനികർക്ക് പരുക്കേറ്റു. ഇവർക്ക് റഷ്യൻ സൈനികർ പ്രഥമശുശ്രൂഷ നൽകിയതായും കൂടുതൽ ചികിത്സയ്ക്കായി അടുത്തുള്ള മരിയുപോൾ സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും അലിമോവ് റിപ്പോർട്ട് ചെയ്തു. എന്നാൽ കീഴടങ്ങൽ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് യുക്രൈൻ പ്രതിരോധ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
‼️??MoD: in #Mariupol near the "Illich" Steelworks 1026 ?? servicemen, incl. 162 officers of the 36th Marine Brigade laid down arms & surrendered as a result of a successful offensive by the ??AF and the Donetsk PR units.https://t.co/9MI45heIJP
— Alexander Alimov (@A__Alimov) April 13, 2022
? https://t.co/RCGlL2cHFI pic.twitter.com/YbqcGq2ewu
ഡോൺബാസ് മേഖലയിലെ മരിയുപോൾ ഒരു മാസത്തിലേറെയായി റഷ്യൻ സൈന്യം വളഞ്ഞുവച്ചിരിക്കുകയാണ്. വ്യോമാക്രമണം മൂലം നഗരം സമ്പൂർണമായും തകർന്നുവെങ്കിലും ഇതേവരെ റഷ്യയുടെ അധീനതയിലായിട്ടില്ല. മരിയുപോൾ വീണാൽ റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ മേഖലയിലേക്കും റഷ്യ 2014ൽ അധീനതയിലാക്കിയ ക്രിമിയയിലേക്കുമുള്ള വഴി റഷ്യയ്ക്കു തുറന്നുകിട്ടുമെന്നതിനാൽ ഇത് തന്ത്രപ്രധാനമാണ്.
Story Highlights: russia ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here