Advertisement

കർണാടക ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ

April 14, 2022
Google News 1 minute Read

കർണാടക ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ. മതവിശ്വാസത്തിന് എതിരാണെന്ന് ചില ഹിന്ദു സംഘടനകൾ പറയുന്നുണ്ടെങ്കിലും ആചാരം മുടക്കാൻ ഇതുവരെ ക്ഷേത്രം അധികാരികൾ തയ്യാറായിട്ടില്ല. ഖാസി സയ്യിദ് സജീദ് പാഷയാണ് രഥയാത്രയ്ക്കു മുൻപ് ഖുർആൻ പാരായണം നടത്തിയത്.

1116ൽ ചോല വംശത്തിനെതിരെ നേടിയ നേടിയ വിജയത്തിൻ്റെ പ്രതീകമായി ഹോയ്സല രാജാവ് വിഷ്ണുവർധനയാണ് ഈ അമ്പലം പണികഴിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിശ്വാസികളാണ് അമ്പലത്തിൽ എത്തുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവിടെ രഥയാത്ര നടത്തിയിരുന്നില്ല.

രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ നടക്കുന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ നൂറുകണക്കിനു പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തിയത്.

Story Highlights: temple festival Quran recitation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here