വിഷുപ്പുലരിയിൽ അല്പം മധുരം നുണയാം; കൊതിപ്പിക്കും പായസങ്ങൾ….

മധുരം വിളമ്പാതെ എന്ത് ആഘോഷമാണല്ലേ… പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ആഘോഷങ്ങൾ സമ്മാനിക്കുന്ന ഓർമകളിൽ പ്രധാനപ്പെട്ടതും ഇതുതന്നെയാണ്. പായസമാണല്ലോ പ്രധാനമായും മലയാളികളുടെ ഇഷ്ട മധുര വിഭവം. തന്റെ വിഭവങ്ങളിൽ പായസം മലയാളിക്ക് നിർബന്ധം തന്നെയാണ്.
ഈ വിഷുക്കാലത്ത് നമുക്ക് അല്പം വെറൈറ്റി പായസങ്ങൾ തന്നെ പരീക്ഷിക്കാം.
വിവിധതരം പായസങ്ങൾ
പൈനാപ്പിൾ-അവിൽ പായസം
വേണ്ട ചേരുവകൾ…
പൈനാപ്പിൾ 1 എണ്ണം
തേങ്ങ 2 എണ്ണം
അവൽ 1/4 കപ്പ്
കിസ്മിസ് /അണ്ടിപ്പരിപ്പ്
ശർക്കര 5 എണ്ണം
ആവശ്യത്തിന് ഏലയ്ക്കപ്പൊടി 2 ടീസ്പൂൺ
നെയ്യ് 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം തന്നെ പൈനാപ്പിൾ എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. കുക്കറിൽ
ആദ്യം പൈനാപ്പിൾ വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞെടുക്കണം. അരിഞ്ഞെടുത്ത കഷ്ണങ്ങൾ ഒരു കുക്കറിൽ നാലോ അഞ്ചോ വിസിൽ വരുന്നത് വരെ വേവിക്കണം. വേവിച്ചെടുത്ത കൂട്ടിലേക്ക് തേങ്ങപ്പാൽ ചേർക്കുക. ആദ്യം ഒന്നാം പാലും പിന്നീട് രണ്ടാം പാലും വേണം ചേർക്കാൻ. ഇനി 2 ടീസ്പൂൺ നെയ്യിൽ കിസ്മിസ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് ഇവ വറുത്തു മാറ്റി വയ്ക്കണം. ഇനി ആ നെയ്യിൽ അവൽ വറുത്തെടുക്കുക. ശർക്കര പാനിയാക്കി അരിച്ചെടുക്കുക. പൈനാപ്പിൾ വെന്തത് ബാക്കി 2 ടീസ്പൂൺ നെയ്യിൽ വഴറ്റുക. ശേഷം അതിലേക്ക് ശർക്കര പാനി ചേർക്കുക. ഇനി നന്നായി കുറുകി വറ്റി വരുന്ന പരുവത്തിൽ രണ്ടാം പാൽ ചേർക്കുക. പൈനാപ്പിൾ ചെറുതായി ഉടച്ചു കൊടുക്കണം. അതിലേക്ക് വറുത്തു വച്ച അവൽ ചേർത്ത് ഇളക്കുക. അവൽ വെന്ത് സോഫ്റ്റ് ആവട്ടെ അപ്പോഴേക്ക് പാല് വറ്റി കുറുകി വരും. ശേഷം ഏലയ്ക്കപ്പൊടി ചേർത്തിളക്കുക. ഒന്നാം പാല് ചേർത്തു തിളക്കാതെ വറുത്ത് വച്ച അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും ചേർത്തു വാങ്ങി വയ്ക്കുക. രുചികരമായ പൈനാപ്പിൾ-അവൽ പായസം തയ്യാർ.
Read Also : പതിവ് രുചിക്ക് ഗുഡ്‌ബൈ; മാമ്പഴം കൊണ്ട് സാമ്പാർ ഉണ്ടാക്കാം
ബീറ്റ്റൂട്ട് പായസം
ചേരുവകൾ
ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കിയത് – 250 ഗ്രാം
തേങ്ങാപാൽ – 2 തേങ്ങയുടെ ഒന്നാംപാലും രണ്ടാം പാലും
നെയ്യ് – 50 ഗ്രാം
ശർക്കര പാകത്തിനു വെള്ളത്തിൽ ഉരുക്കിയെടുത്തത് – 500 ഗ്രാം
അണ്ടിപ്പരിപ്പ്– ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ബീറ്റ്റൂട്ട് നന്നായി വേവിച്ച ശേഷം വെള്ളം ഒഴിച്ചുകളയുക. വെള്ളം പൂർണമായും വാര്‍ന്ന ശേഷം ഉരുക്കിയ ശർക്കര ഈ ബീറ്റ്റൂട്ടിലേക്ക് ചേർക്കണം. നന്നായി കുറുകി വരുമ്പോൾ നെയ്യ് ഒഴിച്ച് ഇളക്കിയെടുക്കുക. വറ്റിത്തുടങ്ങുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചിളക്കണം. ഇതു നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി വാങ്ങുക. ശേഷം, നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും ചേർത്തു വിളമ്പാം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here