പെരുമ്പാവൂരില്‍ കുറുപ്പുംപടിയില്‍ 300 കിലോ കഞ്ചാവ് പിടികൂടി

പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ 300 കിലോ കഞ്ചാവ് ടാങ്കര്‍ ലോറിയില്‍ നിന്ന് പിടികൂടി. ലോറിയില്‍ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തിയത്. എസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു ഈ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്. റൂറല്‍ എസ്പി കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയ പിടിയിലാകുന്നത്. 111 പൊതികളിലാക്കിയായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി ശെല്‍വത്തേയും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗൗരിക്കൊരു കൈനീട്ടം’; വിഷുദിനത്തിൽ ക്യാമ്പെയ്‌നുമായി 24; കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം GPay : 9847200415 [Liju KL]
Story Highlights: 300 kg of cannabis seized from Kuruppadi in Perumbavoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here