ന്യൂയോർക്കിൽ 70കാരനായ സിഖ് ടൂറിസ്റ്റിനു നേരെ ആക്രമണം; 19 കാരൻ അറസ്റ്റിൽ
ന്യൂയോർക്കിൽ 70 വയസ്സുകാരനായ സിഖ് ടൂറിസ്റ്റിനു നേരെ ആക്രമണം നടത്തിയ 19കാരൻ അറസ്റ്റിൽ. വയോധികനടക്കം മൂന്ന് സിഖ് വംശജരെയാണ് ബൗൺസ്‌വിൽ സ്വദേശിയായ വെർനോൺ ഡഗ്ലസ് ആക്രമിച്ചത്. വ്യാഴാഴ്ച അറസ്റ്റിലായ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
ഏപ്രിൽ 30നായിരുന്നു ആക്രമണം. ഏപ്രിൽ മൂന്നിന് 70 കാരനായ നിർമൽ സിംഗിൻ്റെ മുഖത്തിടിച്ച വെർനോൺ ആക്രമണത്തിനു ശേഷം സ്ഥലം വിട്ടു. മുഖത്ത് രക്തമൊലിപ്പിച്ചുനിൽക്കുന്ന നിർമൽ സിംഗിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ന്യൂയോർക്ക് പൊലീസ് വിഭാഗത്തിൻ്റെ വിദ്വേഷ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വെർനോണും മറ്റൊരാളും ചേർന്ന് രണ്ട് സിഖ് വംശജരെ ആക്രമിച്ചിരുന്നു. ഇവരുടെ തലേക്കെട്ട് ഊരിമാറ്റി പണം മോഷ്ടിക്കുകയും വടി കൊണ്ട് തലയിലും ശരീരത്തിലുമൊക്കെ മർദ്ദിക്കുകയും ചെയ്തു. വെർനോണിനൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ 20കാരൻ ഹെസെകിയ കോൾമാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
Story Highlights: attack sikh tourist new york arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here